തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :മറീന മുതൽ കോവളം വരെയുള്ള 30 കിലോമീറ്റർ കടൽത്തീരം സുന്ദരമാക്കുന്നതിന് സർക്കാർ പദ്ധതി തയാറാക്കുന്നു. 100 കോടി രൂപ ചെലവിൽ ചെന്നൈ മെട്രോപ്പൊലിറ്റൻ ഡവലപ്മെന്റ് അതോറിറ്റി (സിഎം ഡിഎ) സൗന്ദര്യവൽക്കരണ പ്രവൃത്തികൾ നടത്തുമെന്ന് സംസ്ഥാന ഭവന, നഗരവികസന മന്ത്രി എസ്.മുത്തുസാമി അറിയിച്ചു.
ബീച്ചുകളിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ആയിരിക്കും ഒരുക്കുക. ബീച്ചിലേക്ക് എത്തിപ്പെടുന്നതിനുള്ള സൗകര്യങ്ങൾ, പ്രകൃതി സംരക്ഷണം, ശുദ്ധജല നിലവാരം, സുരക്ഷിത്ത്വം എന്നിവയെല്ലാം മെച്ചപ്പെടുത്തും.ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് സ്വന്ത മാക്കിയ കോവളം ബീച്ചിനു സമാനമായ പ്രവൃത്തികളായിരിക്കും നടപ്പാക്കുക. മികച്ച ബീച്ചുകൾക്കു ലഭിക്കുന്ന രാജ്യാന്തര അംഗീ കാരമാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ്.
മെഡിക്കൽ ക്യാമ്പ് 24
ചെന്നൈ: അരിക്കാമ്പെടിലുള്ള അണ്ണാ നഗർ അയ്യപ്പ ചാരിറ്റബിൾ ട്രസ്റ്റ് ഹെൽത്ത് കെയർ സെന്ററിൽ ആരംഭിക്കുന്ന ഡയഗ്നോസ്റ്റിക് സെന്റർ 24നു രാവിലെ 9നു ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അന്നു നടക്കുന്ന മെഗാ മെഡിക്കൽ ക്യാപ് തിരുവ ള്ളൂർ കലക്ടർ ഡോ. ആൽ ബി ജോൺ വർഗീസും കാൻസർ സ്ക്രീനിങ് ക്യാമ്പ് എസ്ബിഐ ചെന്നൈ ലോക്കൽ ഹെഡ് ഓഫിസ് ജിഎം വിനോദ് ജയ്സ്വാളും ഉദ്ഘാടനം ചെയ്യും.
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലീന നായർ വിശിഷ്ടാ തിഥിയായിരിക്കും. വെള്ളനൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രഭാകരൻ, ട്രസ്റ്റ് ചെയർമാൻ വി.ജി.എ മേനോൻ സെക്രട്ടറി ജയശങ്കർ ഉണ്ണിതാൻ. ട്രസ്റ്റി കെ. എസ്. ജയ്രാമൻ എന്നിവർ പ്രസംഗിക്കും.
ശങ്കര നേത്രാലയ മീനാക്ഷി അമ്മാൾ ഡെന്റൽ ആശുപത്രി, ഡോ. മോഹൻസ് ഡയബറ്റിസ് സെന്റർ മുതലായ ആശുപത്രികളും റോട്ടറി കാൻസർ ഫൗണ്ടേഷൻ, ഗ്ലോബൽ എൻഎസ്എസ് തുടങ്ങിയ സ്ഥാപനങ്ങളും മെഡിക്കൽ ക്യാംപിൽ പങ്കെടുക്കും. 9361186633.