തമിഴ്നാട് മലയാളി കോൺഗ്രസ് സൗത്ത് ചെന്നൈ ആക്ടിംഗ് പ്രസിഡണ്ട് വി എം മാത്യുവിന്റെ നിര്യാണത്തിൽ തമിഴ്നാട് മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.നേരത്തെ സംസ്ഥാന നേതാക്കൾ മാത്യുവിന്റെ വസതിയിൽ എത്തി ഉപചാരം അർപ്പിച്ചിരുന്നു.
കോട്ടയം സ്വദേശിയായ മാത്യു ചെന്നൈയിലെ പെരുങ്കുടിയിലെ വസതിയിൽ വച്ചായിരുന്നു അന്തരിച്ചത്. പെരുങ്കുടി കേരള സമാജം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ കെ കരുണാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് സി എ ഫെലിക്സ്, രാജൻ സാമുവല്‍, ജോണിതോമസ്, ഷിബു മിറാൻഡ, രാജു ജോസഫ്, പി എന്‍ സുരേന്ദ്രന്‍, ചെറിയാന്‍, സി പി സജി എന്നിവർ സംസാരിച്ചു. അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു.