തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: ചെന്നൈയില്‍ വിഗ്നേഷ് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം പുറത്ത് പറയാതിരിക്കാന്‍ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ. വിഗ്നേഷിന്റെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിഗ്നേഷിന്റെ മൃതശരീരം കാണാന്‍ പോലും പോലീസ് കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും സഹോദരന്‍ ആരോപിച്ചു.
ഏപ്രില്‍ 19 നാണ് 25 കാരനായ വിഗ്നേഷ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് കൈവശം വെച്ചുവെന്ന പേരില്‍ വിഗ്നേഷിനെയും സുഹൃത്തിനെയും പോലീസ് പിടികൂടുകയായിരുന്നു. തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലേക്ക് കേസ് മാറ്റുകയും ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ശരവണനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് വിഗ്നേഷിന്റെ സഹോദരന്‍ പറയുന്നു.
മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുപറയാതിരുന്നാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു പോലീസിന്റെ വാഗ്ദാനം. തങ്ങള്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെപ്പോലും പോലീസ് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ വീട് വിട്ടുപോകേണ്ട അവസ്ഥയാണെന്നും വിഗ്നേഷിന്റെ സഹോദരന്‍ പറയുന്നു. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.
നേരത്തെ തിരുവണ്ണാമലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന 47 കാരനും തൊട്ടടുത്ത ദിവസം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഗ്നേഷിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട വിഷയം എഐഎഡിഎംകെ നേതാക്കള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.