ചെന്നൈ : കൃഷ്ണഗിരി ജില്ലയിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം. ഹൊസൂർ സ്വ ദേശിയായ സതീഷ് കഴിഞ്ഞ വർഷം വാങ്ങിയ ഇലക്ട്രിക് സ്കൂട്ട് റിനാണ് ഇന്നലെ രാവിലെ തീപിടിച്ചത്. ഇലക്ട്രിക് സ്കൂട്ടറിൽ ഓഫിസിലേക്കു പോകുന്നതിനിടെ സീറ്റിനു താഴെ പുക ഉയരുന്നത് കണ്ടതോടെ സതീഷ് വാഹനം നിർത്തി.
തുടർന്നു സീറ്റ് ഉയർത്തി നോക്കിയതോടെ തീ ആളിപ്പടരുന്നുതാണു കണ്ടത്. ഇതോടെ നാട്ടുകാരും ചേർന്നു വെള്ളമൊഴിച്ചു തീകെടുത്തി. സ്കൂട്ടർ പൂർണമായും നശിച്ചു.
മദ്രാസ് സർവകലാശാല മലയാള വിഭാഗം: ചർച്ച ‘സൊറ’
ചെന്നൈ • മദ്രാസ് സർവകലാ ശാല മലയാള വിഭാഗം സംഘടിപ്പിച്ച ‘സൊറ, കൂടെയിരിക്കാം കു ട്ടം പറയാം’ എന്ന പ്രതിവാര ചർ ച്ചയിൽ കവി എസ്.ജോസഫ് ‘എമർജിങ് പോയടി’ എന്ന വിഷ യത്തിൽ സംവദിച്ചു. എഴുത്തുകാ രായ രാജേഷ് കെ.എരുമേലി, ബി .എസ്.രാജീവ്, അദർ ബുക്സ് കോഴിക്കോടിന്റെ മാനേജിങ് എഡിറ്റർ ഔസാഫ് അഹ്സൻ എന്നിവർ പങ്കെടുത്തു.