ചെന്നൈ :വ്യാപാരി ദിനാഘോഷം നടക്കുന്നതിനാൽ നാളെ ചെന്നൈയിലെ ചായക്കടകൾക്ക് അവധിയായിരിക്കുമെന്ന് ചെന്നൈ ചായക്കട ഉടമസ്ഥ സംഘം പ്രസിഡന്റ് ടി.അനന്തൻ അറിയിച്ചു. തമിഴ്നാട് വണികർ സംഘങ്ങളിൽ പേരമൈപിന്റെ നേതൃ ത്വത്തിലുള്ള വ്യാപാരിദിന സമ്മേളനം നാളെ തിരുച്ചിറപ്പള്ളിയിലാണ് നടക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിശി ഷ്ടാതിഥിയാകും. പേരമൈപ് നേതാവ് എ.എം.വിക്രമരാജ അധ്യക്ഷനാകും. പേരമപ്പിനു കീഴിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നും 5 ലക്ഷത്തിലധികം വ്യാപാരികൾ സമ്മേളന ത്തിൽ പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു.