Home Featured ഷവർമയ്ക്ക് പകരം നാടൻ വിഭവങ്ങൾ ഉപയോഗിക്കണമെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി

ഷവർമയ്ക്ക് പകരം നാടൻ വിഭവങ്ങൾ ഉപയോഗിക്കണമെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ഷവർമ കഴിക്കരുതെന്നും പകരം നാടൻ വിഭവങ്ങൾ ഉപയോഗിക്കാനും ആഹ്വാനം ചെയ്ത് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം. ഷവർമ കഴിച്ചവർക്കു പലയിടങ്ങളിലും ആരോഗ്യ പ്രശ്നവും കേരളത്തിൽ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണു നിർദേശം അതേസമയം, സംസ്ഥാനത്തുടനീളം ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ പരിശോധന തുടരുകയാണ്. ഇതുവരെ സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള ആയിര ത്തിലധികം കടകളിൽ പരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇത്തരം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനും വിൽക്കാനും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കടകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലെ കാലാവസ്ഥയ്ക്ക് ഷവർമ അനുയോജ്യമല്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കുറഞ്ഞ താപനിലയും തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്ന രാജ്യങ്ങൾക്കാണു ഷവർമ യോജിക്കുക. ഇത്തരം രാജ്യങ്ങളിൽ മാംസം തുറന്ന സ്ഥലത്തു സൂക്ഷി ചാലും കേടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp