Home Featured രാജാ അണ്ണാമലൈ പുരത്തെ ഒഴിപ്പിക്കൽ വിലക്കാതെ സുപ്രിം കോടതി

രാജാ അണ്ണാമലൈ പുരത്തെ ഒഴിപ്പിക്കൽ വിലക്കാതെ സുപ്രിം കോടതി

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ :രാജാ അണ്ണാമലൈ പുരത്തെ കെട്ടിടങ്ങളും വീടുകളും നീക്കം ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. കോടതി ഉത്തരവു നടപ്പാക്കുന്നതിന്റെ ഭാഗമായാണു നിലവിലെ ഒഴിപ്പിക്കൽ നടപടികൾ എന്ന സർക്കാർ വാദം അംഗീകരിച്ച കോടതി, ഒഴിപ്പിക്കപ്പെടുന്നവർക്കു ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നു സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു. ഇതിനിടെ ഒഴിപ്പിക്കൽ സംബന്ധിച്ച കോടതി ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരിൽ തുടരുന്ന കോടതിയലക്ഷ്യ കേസിന്റെ വിചാരണ ജൂലൈ 12ലേക്കു മാറ്റി. ഒഴിപ്പിക്കലും പുനരധിവാസവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് അന്നേ ദിവസം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

You may also like

error: Content is protected !!
Join Our Whatsapp