ചെന്നൈ : കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ടര കോടിയിലേറെ രൂപയുടെ മയക്കുമരുന്നുമായി വിദേശ വനിത പിടിയില്‍. ഉഗാണ്ട സ്വദേശി സാന്ദ്രനന്റെസ്റ്റയാണ് പിടിയിലായത്. 892 ഗ്രാം മയക്കുമരുന്ന് ഇവരില്‍ നിന്നും പിടിച്ചെടുത്തു.
എയര്‍ അറേബ്യ വിമാനത്തില്‍ കോയമ്ബത്തൂരില്‍ എത്തിയ സാന്ദ്രനന്റെസ്റ്റയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. വയറ്റില്‍ ഒളിപ്പിച്ചാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.
ആകാശത്ത് അഗ്നി പുഷ്‌പങ്ങള്‍ വിരിയിച്ച് പൂരങ്ങളുടെ പൂരത്തിന് കൊട്ടിക്കലാശം
ആകാശത്ത് അഗ്നി പുഷ്‌പങ്ങള്‍ വിരിയിച്ച് പൂരങ്ങളുടെ പൂരത്തിന് കൊട്ടിക്കലാശം. തട്ടകത്തുകാര്‍ക്കുള്ള പകല്‍ വെടിക്കെട്ട് പൂരപ്രേമികള്‍ക്ക് സംതൃപ്‌തിയേകി. ബുധനാഴ്‌ച പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് മഴയെ ത്തുടര്‍ന്ന് വൈകുന്നേരത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ വൈകുന്നേരവും മഴയെത്തുടര്‍ന്ന് നടത്താനാവാതിരുന്നത് വെടിക്കെട്ട് ആരാധകരെ അല്‍പ്പം നിരാശപ്പെടുത്തി. കലക്ടറുടെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് മഴയൊഴിഞ്ഞ ദിനത്തില്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചു.
എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍, വര്‍ണവിസ്‌മയത്തിന് പ്രാധാന്യം നല്‍കിയാണ് പാറമേക്കാവ്– തിരുവമ്ബാടി വിഭാഗങ്ങള്‍ വെടിക്കെട്ടൊരുക്കിയിരുന്നത്. എന്നാല്‍, പകല്‍നേരം പൂരപ്പറമ്ബിലെ വെടിക്കെട്ട് ഇടങ്ങളില്‍ ഓലയില്‍നിന്ന് തീപടര്‍ന്ന് കുഴിമിന്നിയിലേക്കും അമിട്ടിലേക്കും എത്തി കൂട്ടപ്പൊരിച്ചിലില്‍ കലാശിച്ചത് പൂരത്തട്ടകത്തെ വിറപ്പിച്ചു. ശബ്ദത്തിന് ഊന്നല്‍ നല്‍കിയായിരുന്നു പകല്‍വെടിക്കെട്ട് പൊടിപൊടിച്ചത്. മറ്റത്തൂര്‍ പാലാട്ടി കൂനത്താന്‍ പി സി വര്‍ഗീസ് ഒരുക്കിയ പാറമേക്കാവ് വെടിക്കെട്ട് 1.54ന് തുടങ്ങി നാലു മിനിറ്റ് നീണ്ടുനിന്നു.
ഷീനാ സുരേഷും സംഘവും ഒരുക്കിയ തിരുവമ്ബാടി വിഭാഗത്തിന്റെ പകല്‍ വെടിക്കെട്ട് 2.35ന് തുടങ്ങി ഏഴുമിനിറ്റോളം നീണ്ട് കൂട്ടപ്പൊരിച്ചിലിലൂടെ കലാശിച്ചു. മണ്ണില്‍ അഗ്നിഗോളങ്ങളും വാനില്‍ പൂക്കുടകളും വിരിയിച്ചുള്ള ഇരുകൂട്ടരുടെയും കരിമരുന്നുപ്രകടനം തട്ടകത്തുകാരെ ആനന്ദനിര്‍വൃതിയിലെത്തിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം, അരങ്ങേറിയ വെടിക്കെട്ട് കാണാന്‍ ഇക്കുറി പതിവിലേറെ ജനം തടിച്ചുകൂടി. പകല്‍വെടിക്കെട്ട് കാണാന്‍ പൊലീസ് ജനങ്ങളെ സ്വരാജ് റൗണ്ടിനു ചുറ്റുമുള്ള ഫുട്‌പാത്തിലേക്ക് പ്രവേശിപ്പിച്ചത് പൂരപ്രേമികള്‍ക്ക് ആശ്വാസമേകി.