തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • കൽക്കരിക്ഷാമം മൂലം തൂത്തുക്കുടി താപ വൈദ്യുത നിലയത്തിൽ 4 യൂണിറ്റുകളുടെ പ്രവർത്തനം നിർത്തി വച്ചു. 210 മെഗാവാട്ട് വൈദ്യുതി വീതം ഉൽപാദിപ്പിക്കുന്ന യൂണിറ്റുകളുടെ പ്രവർത്തനമാണു നിർത്തിയത്. ഇതോടെ 840 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. അതിനിടെ, ബോയിലർ പൈപ്പിലുണ്ടായ ചോർച്ചയെ തുടർന്നു തിരുവശൂർ ജില്ലയിലുള്ള വള്ളൂർ താപവൈദ്യുതി നിലയത്തിലെ 500 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള രണ്ടാം യൂണിറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. 500 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള മൂന്നു യൂണിറ്റുകളാണ് ഇവിടെയുള്ളത്.
യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലും ലൈംഗിക അതിക്രമം; യുവാവ് പിടിയില്
തെലങ്കാനയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലും ലൈംഗിക അതിക്രമം തുടര്‍ന്ന 25കാരനായ യുവാവ് അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ചൗട്ടുപ്പാല്‍ ടൗണിലാണ് ദാരുണമായ സംഭവം നടന്നത്.
കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന പ്രതി ഭര്‍ത്താവിനൊപ്പം വീടിന് സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന 24കാരിയെ പിന്തുടര്‍ന്ന് കീഴ്പെപടുത്തുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് അടുത്തുള്ള കോളജില്‍ വാച്ച്‌മാനായി ജോലി ചെയ്യുന്നയാളാണ്. ഇയാള്‍ ജോലിക്കുപോയ തക്കത്തിനാണ് പ്രതി ഇവരെ സമീപിച്ചത്. മേയ് ഒമ്ബതിനാണ് സംഭവം.
പ്രതി സ്ത്രീയെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ബലാത്സംഗത്തിന് ഇരയാക്കിയതായും ചൗട്ടുപ്പാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് (എ.സി.പി) ഉദയ് റെഡ്ഡി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം അയാള്‍ യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇരയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളുടെ കൈയില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുത്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ അയച്ചു.