തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : സിനിമാ – സീരിയൽ നടി മുംതാസിന്റെ വീട്ടിൽ നിന്നു 2 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. മാനസികമായി പീഡിപ്പിക്കുന്നെന്നും മാതാപിതാക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നുള്ള പരാതിയെ തുടർന്നാണു പൊലീസെത്തി 17, 19 വയസ്സുള്ള പെൺകുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ഇവർ വടക്കുകിഴക്കൻ സം സ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ചെന്നൈ അണ്ണാനഗറിലെ എച്ച്. ബ്ലോക്കിലെ വീട്ടിൽ കഴിയുന്ന നടിയുടെ സഹായികളായിരുന്നു ഇവർ. കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടികളിലൊരാളെ നാട്ടിലേക്കു പോകാൻ മുംതാസ് അനുവദിച്ചില്ലെന്ന് പൊ ലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന്
അണ്ണാനഗർപൊലീസ്
സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ച്ചോദ്യം
ചെയ്തു. മുംതാസിന്റെ വീട്ടിൽ ജോലി ചെയ്യാൻ ഇനി താൽപര്യമില്ലെന്നും നാട്ടിലേക്കു പോകണമെ ഒന്നും പെൺകുട്ടികൾ അറിയിച്ചു. പെൺകുട്ടികൾക്കെതിരെ മറ്റെന്തെങ്കിലും തരത്തിലുള്ള അതികമങ്ങൾ നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.