ചെന്നൈ: ക്യാംപസിനുള്ളിൽ കഞ്ചാവു വലിക്കുന്ന വിദ്യാർഥികളുടെ ദൃശ്യം പകർത്തി അധ്യാപകൻ. ദൃശ്യത്തിന്റെ സഹായത്തോടെ വിദ്യാർഥികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കുന്നു. നഗരത്തിലെ പ്രശസ്തമായ കോളജിലെ ലൈബ്രറിക്കു സമീപം ഇരുന്ന് ചില വിദ്യാർഥികൾ കഞ്ചാവ് വലിക്കുന്നത് ശ്രദ്ധയിൽപെട്ട അധ്യാപകൻ തന്റെ മൊ ബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ സഹിതം അണ്ണാ സ്ക്വയർ പൊലീസിനു കൈമാറുകയായിരുന്നു. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികളാണ് ദൃശ്യത്തിലുള്ളതെന്നു ക്യാംപസിൽ നടത്തിയ അന്വേഷണത്തിനു ശേഷം പൊലീസ് പറഞ്ഞു.