Home Featured സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി അനുവദിക്കണം; എംകെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി നടൻ മോഹൻ

സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി അനുവദിക്കണം; എംകെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി നടൻ മോഹൻ

by jameema shabeer

ചെന്നൈ; സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി നടൻ മോഹൻ രംഗത്ത്. സ്ത്രീകൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കാനുള്ള സ്പെയിനിന്റെ തീരുമാനത്തിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി രംഗത്ത് വന്നത്. എൺപതുകളിലെ ജനപ്രിയ നടൻ മോഹൻ ‘ഹര’ എന്ന ചിത്രത്തിലൂടെ സിനിമയിൽ തിരിച്ചെത്തുകയാണ്.

‘ചിത്രത്തിൽ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളിൽ ആർത്തവ അവധി അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്ന ഒരു രംഗം ഞങ്ങൾ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സർക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേൾക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോഹൻ പറഞ്ഞു.

വിജയ് ശ്രി ജിയാണ് ഹര സംവിധാനം ചെയ്യുന്നത്. നടൻ മോഹൻ ഒരു ആക്ഷൻ റോളിലാകും പ്രത്യക്ഷപ്പെടുക. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സ്‌കൂൾ മുതൽ തന്നെ കുട്ടികൾക്ക് ഇന്ത്യൻ നിയമം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുമാണ് പറഞ്ഞുവെയ്ക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp