ചെന്നെെ: നിരന്തരമായ അപമാനിക്കലും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിരുന്ന സഹപാഠിക്ക് നേരെ പതിനേഴുകാരന്റെ കൊടുംക്രൂരത. പ്ലസ് ടു വിദ്യാര്‍ത്ഥിയെ പതിനേഴുകാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ശനിയാഴ്ചയായിരുന്നു അതിക്രൂരമായ കൊലപാതകം. തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നുവെന്നും വീട്ടുകാരെ കളിയാക്കിയെന്നും കാണിച്ച് സുഹൃത്തിനെതിരെ സ്കൂള്‍ മാനേജ്മെന്‍റിന് കുട്ടി നേരത്തെ പരാതി നല്‍കിയിരുന്നു. പീഡനം തുടര്‍ന്നപ്പോള്‍ സുഹൃത്തിനെതിരെ ഗൂഡാലോചന നടത്തി കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയതായി കുട്ടി സമ്മതിച്ചെന്ന് തിരുകോവിലൂര്‍ ഇന്‍സ്പ്കെടര്‍ ശിവചന്ദ്രന്‍ പറഞ്ഞു. കൊല്ലപ്പെട്ട സുഹൃത്ത് കുട്ടിയെ നിരന്തരം ശല്ല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ശിവചന്ദ്രന്‍ വ്യക്തമാക്കി. ഇരുവരും പ്ലസ് ടു സ്കൂള്‍ വിദ്യാര്‍ഥികളും സുഹൃത്തുക്കളുമാണെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
തന്‍റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നുവെന്നും വീട്ടുകാരെ കളിയാക്കിയെന്നും കാണിച്ച് സുഹൃത്തിനെതിരെ സ്കൂള്‍ മാനേജ്മെന്‍റിന് കുട്ടി നേരത്തെ പരാതി നല്‍കിയിരുന്നു. പീഡനം തുടര്‍ന്നപ്പോള്‍ സുഹൃത്തിനെതിരെ ഗൂഡാലോചന നടത്തി കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
ഇരുചക്രവാഹനത്തില്‍ ഇരുവരും ശനിയാഴ്ച രാത്രി 7.30 ന് പുറത്ത് പോവുകയും ഭക്ഷണം വാങ്ങുകയും ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുഹൃത്തിനെ പിറകിലൂടെ ചെന്ന് അരയില്‍ ഒളിപ്പിച്ച കത്തികൊണ്ട് കഴുത്തില്‍ ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാകുന്നത് വരെ കഴുത്തില്‍ പലതവണ കുത്തിയെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്