Home Featured വിട്ട് പിരിയാനാവുന്നില്ല, ചെന്നൈയിലെ നീലാങ്കരയിൽ മരണപ്പെട്ട അമ്മയുടെ മൃതദ്ദേഹം വീപ്പയിലാക്കി സിമന്റിട്ട് അടച്ച് കിടപ്പുമുറയിൽ സൂക്ഷിച്ച് മകൻ! ഒടുവിൽ

വിട്ട് പിരിയാനാവുന്നില്ല, ചെന്നൈയിലെ നീലാങ്കരയിൽ മരണപ്പെട്ട അമ്മയുടെ മൃതദ്ദേഹം വീപ്പയിലാക്കി സിമന്റിട്ട് അടച്ച് കിടപ്പുമുറയിൽ സൂക്ഷിച്ച് മകൻ! ഒടുവിൽ

by jameema shabeer

ചെന്നൈ: അനാരോഗ്യംകാരണം മരിച്ച അമ്മയുടെ മൃതദേഹം വീപ്പയിൽ അടക്കംചെയ്ത് വീട്ടിൽ സൂക്ഷിച്ച് മകൻ. ചെന്നൈയിലെ നീലാങ്കരയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സ്ഥലവാസിയായ ഷെൺബഗ(86)ത്തിന്റെ മൃതദേഹമാണ് വീപ്പയ്ക്കുള്ളിൽ നിന്ന് കണ്ടെടുത്തത്.

മകൻ സുരേഷ് ഈ വീപ്പയിൽ ഇരുഭാഗവും സിമന്റിട്ട് അടക്കുകയും ചെയ്തു. മരിച്ചാലും അമ്മ എന്നും ഒപ്പംവേണമെന്ന ആഗ്രഹമാണ് തന്നെക്കൊണ്ട് ഇതുചെയ്യിച്ചതെന്ന് സുരേഷ് മൊഴിനൽകി. സംഭവത്തിൽ പോലീസ് കേസെടെത്തു. വെള്ളംകൊണ്ടുവരാനായി സൂക്ഷിച്ചിരുന്ന വീപ്പയിലാണ് മൃതദേഹം സൂക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.

കിടപ്പുമുറിയിൽ നിന്നാണ് വീപ്പ കണ്ടെത്തിയത്. സുരേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. അവർക്കൊപ്പമാണ് ഷെൺബഗം താമസിച്ചിരുന്നത്. മൂത്തമകൻ മറ്റൊരു സ്ഥലത്താണ് താമസം. ഒരാഴ്ചയായി ഷെൺബഗത്തെ വീട്ടിൽ കാണാതായപ്പോൾ അയൽവാസികൾ അന്വേഷിച്ചു.


അമ്മ ഉറങ്ങുകയാണെന്നാണ് സുരേഷ് അവരെ ധരിപ്പിച്ചത്. ഇതിനിടയിലാണ് സഹോദരൻ ബാബു അമ്മയെക്കാണാനായി എത്തിയത്. സുരേഷ് അകത്തേക്കു കയറ്റിവിട്ടില്ലെന്നും ഇതേത്തുടർന്ന് വഴക്കുണ്ടായെന്നും പറയുന്നു. ഈ സമയത്താണ് അമ്മ മരിച്ചെന്നും വീപ്പയിൽ അടക്കം ചെയ്‌തെന്നുമുള്ള വിവരം സുരേഷ് വെളിപ്പെടുത്തിയത്.

ഉടൻതന്നെ ബാബു നീലാങ്കര പോലീസിൽ പരാതി നൽകി. വീപ്പയിൽനിന്ന് മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സിമന്റിട്ട് ഉറപ്പിച്ചതിനാൽ പോലീസിന് പുറത്തെടുക്കാനായില്ല. തുടർന്ന് റോയപ്പേട്ട സർക്കാരാശുപത്രിയിലെ മോർച്ചറിയിലേക്ക് വീപ്പ എത്തിച്ചു.

മൃതദേഹത്തിൽ മുറിവോ ചതവോ കാണാനില്ലെന്നും സ്വാഭാവികമരണം എന്നാണ് കരുതുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചു. സുരേഷിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp