തമിഴ്നാട്ടിലെ പാര്‍ട്ടിയുടെ പ്രതീക്ഷകളെക്കുറിച്ചും ദ്രാവിഡവാദത്തെ സംബന്ധിച്ച നിലപാടുകളും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെക്കുറിച്ചും തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ സംസാരിക്കുന്നു.
ഞാന്‍ ചുമതല ഏറ്റെടുത്തു എന്നതിനേക്കാള്‍ തുടര്‍ച്ചയാണ് പ്രധാനം. ബിജെപിക്ക് ഒരു ലക്ഷ്യമുണ്ട്, അത് നേടിയെടുക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി വ്യക്തികളെ കേന്ദ്രീകരിക്കുന്നില്ല. പാര്‍ട്ടിയുടെ ലക്ഷ്യത്തിനും കൂട്ടായ നേതൃത്വത്തിനുമാണ് പ്രാധാന്യം. കഴിഞ്ഞ പത്ത് മാസമായി ഡിഎംകെയുടെ (DMK) തെറ്റുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ആളുകള്‍ ഡിഎംകെയ്ക്ക് ഒരു ബദല്‍ പാര്‍ട്ടി വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന…