ചെന്നൈ: ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ വീടുവരെ പിന്തുടര്‍ന്ന ശേഷം കത്തികാണിച്ച് ബലാത്സംഗംചെയ്ത സംഭവത്തില്‍ 20-കാരന്‍ അറസ്റ്റില്‍.ചെന്നൈ
അഡയാറിലാണ് സംഭവം. ട്രിപ്ലിക്കനിലെ സര്‍ക്കാര്‍ ഓഫീസില്‍ താത്കാലിക ജീവനക്കാരിയായ 43-കാരിക്കെതിരേ ബലാത്‌സംഗത്തിന് ഇരയാക്കിയ കേസില്‍ പളനിയമ്മന്‍ കോവിലില്‍ താമസിക്കുന്ന എസ്. വിശാല്‍ ആണ് അറസ്റ്റിലായത്. ട്രിപ്ലിക്കനില്‍ എം.ആര്‍.ടി.സി.
റെയില്‍വേസ്റ്റേഷനില്‍ തീവണ്ടികയറാന്‍ നില്‍ക്കുമ്ബോഴാണ് പ്രതി ഇവരെ ആദ്യം കാണുന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അഡയാറിലെ വീട്ടിലെത്തുന്നതുവരെ മൂന്നുദിവസം വിശാല്‍ അവരെ പിന്തുടര്‍ന്നു. രണ്ടാംനിലയിലെ ഫ്‌ളാറ്റില്‍ തനിച്ചാണ് ഇവര്‍ താമസിക്കുന്നതെന്ന് മനസ്സിലാക്കിയാണ് പ്രതി ആക്രമണം ആസൂത്രണംചെയ്തത്. താഴത്തെ നിലയില്‍ ആളില്ലാത്ത സമയം നോക്കിയെത്തിയ വിശാല്‍ വീട്ടില്‍ക്കയറി അതിക്രമം നടത്തുകയായിരുന്നു. ആദ്യം പരാതി നല്‍കാന്‍ മടിച്ച യുവതി പിന്നീട് അഡയാര്‍ വനിതാ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഫോണ്‍ നമ്ബര്‍ പിന്തുടര്‍ന്ന് ഉടന്‍തന്നെ പ്രതിയെ പിടികൂടി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.Dailyhunt