ചെന്നൈ: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പാലക്കാട് നിന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെ നാല് മണിയോടെ പാലക്കാട് തിരുവായൂരില്‍ നിന്നാണ് 24 മണിക്കൂറിനകം കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു. ഒരു പ്രതി പിടിയിലായതായി പൊള്ളാച്ചി പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകള്‍ ബസ് സ്റ്റാന്‍ഡിലും റയില്‍വേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയില്‍ 12 പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് ഉടനടി അന്വേഷണം ആരംഭിക്കുകയായിരുന്നു.