ചെന്നൈ | തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാ ഡി എം കെ (എ ഡി എം കെ)യിലെ അധികാരത്തര്‍ക്കത്തില്‍ മുന്‍മുഖ്യമന്ത്രി എടപാടി പളനിസ്വാമി (എ പി എസ്) ക്ക് നേട്ടം. പാര്‍ട്ടി പൂര്‍ണമായും പിടിച്ചടക്കിയ് അദ്ദേഹം ഒ പനീര്‍ ശെല്‍വം (ഒ പി എസ്) പക്ഷത്തെ വെട്ടിനിരത്തി. പാര്‍ട്ടിയിലെ ഇരട്ട നേതൃപദവി റദ്ദാക്കി. ഇ പി എസിനെ പാര്‍ട്ടിയുടെ താത്കാലിക ജനറല്‍ സെക്രട്ടരിയായി തിരഞ്ഞെടുത്തു. കോടതി അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലിലാണ് ഇ പി എസ് വിഭാഗം കരുത്തറിയിച്ചത്.
ഇ പി എസ് വിഭാഗത്തിന് മൃഗീയ ഭൂരിഭക്ഷ ജനറല്‍ കൗണ്‍സിലില്‍ തിരിച്ചടി നേരിട്ടെങ്കിലും ഒ പി എസ് കൗണ്‍സില്‍ ഹാളില്‍ തുടരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം അണികള്‍ക്കിടയില്‍ ഏറ്റുമുട്ടലിനിടയാക്കിയിട്ടുണ്ട്. രാവിലെ കൗണ്‍സില്‍ ഹാളിന് പുറത്ത് ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് കുത്തേറ്റിട്ടുണ്ട്. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി എ ഡി എം കെ ആസ്ഥാനത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.