ചെന്നൈ : രാജ്യത്തെ കരകൗശല വിദഗ്ധർ നിർമിച്ച വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ കാഴ്ച വസന്തമൊരുക്കി ‘ഗ്രേറ്റ് ഇന്ത്യൻ ഫ്ലീ പ്രദർശനം ആരംഭിച്ചു. തിരുവാൺമിയൂർ കലാക്ഷേത്ര ഫൗണ്ടേഷനിൽ രാവിലെ 10 മുതൽ രാത്രി 8.30 വരെയാണു പ്രദർശനം: കൊൽക്കത്ത സാരി,കശ്മീർ സിൽക്ക് സാരി, ഹൈദരാബാദ് കോട്ടൺ സാരി തുടങ്ങി വിവിധ സാരികൾ, കുർത്ത, ദുപ്പട്ട, ഷാൾ തുടങ്ങിയ വസ്ത്ര വൈവിധ്യ ങ്ങൾ, ഹാൻഡ് ബാഗ്, കർട്ടൻ, ജ്വല്ലറികൾ, പെയിന്റിങ്, ഗൃഹോ പകരണങ്ങൾ മുതലായവയുടെ പ്രദർശനവുമുണ്ട്. ഗ്രാവിറ്റി ഇവ ആൻഡ് എക്സ്പീരിയൻസസ് ആണു പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.