ചെന്നൈ • ഗേറ്റ് പരീക്ഷയ്ക്ക തയാറെടുക്കുന്ന വിദ്യാർഥികൾക്കു സൗജന്യ പരിശീലനം നൽ കാൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദ്രാസ് ഐഐടി. മദ്രാസ് ഐഐടിയുടെ നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ് പദ്ധതിയുടെ (എൻപിടിഇഎൽ) ഭാഗമായി സ്വകാര്യ സ്ഥാപനവു മായി ചേർന്നാണ് എൻപിടിഇ എൽ ഗേറ്റ് എന്ന പോർട്ടൽ ആരംഭിച്ചത്.
ഗേറ്റിന് (ഗ്രാറ്റ് ആപ്റ്റി റ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് തയാറെടുക്കുന്ന 10 ലക്ഷത്തോളം വിദ്യാർഥികൾക്ക് പോർ ട്ടൽ സഹായകമാകുമെന്ന് ഐഐടി ഡയറക്ടർ പ്രഫ. വി. കാമകോടി പറഞ്ഞു. http://gate.nptel.ac.in എന്ന പോർട്ടലിൽ പ്രവേശിച്ച് പരിശീലനം നേടാം.