ചെന്നൈ • മീഞ്ചൂർ കടൽ ജല ശുദ്ധീകരണ പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതി നാൽ വടക്കൻ ചെന്നൈ മേഖലയിൽ നാളെ മുതൽ 15 വരെ ജലവിതരണം തടസ്സ പ്പെടുമെന്ന് മെട്രോ വാട്ടർ അറിയിച്ചു. മാധവാരം, മണലി, തിരുവൊട്ടിയൂർ, എറണാവൂർ, കത്തിവാക്കം, പട്ടേൽ നഗർ, വ്യാസർ പാടി തുട ങ്ങിയ ഇടങ്ങളിൽ നാളെ രാ വിലെ 6 മുതൽ 15നു രാവിലെ 10 വരെയാണു ജലവിതരണം മുടങ്ങുക.
അടിയന്തര സാഹചര്യങ്ങളിൽ 8144930901 (തിരുവൊട്ടിയൂർ, എറണാവൂർ, കത്തിവാക്കം), 8144930902 (മണലി), 8144930903 (മാധവാരം), 8144930904 (വ്യാസർ പാടി, പട്ടേൽ നഗർ) എന്നീ നമ്പറു കളിൽ ഏരിയ എൻജിനീയർ മാരെയും 044-4567 4567, 044 28451300 നമ്പറുകളിൽ ഹെഡ് ഓഫിസുമായും ബന്ധപ്പെടാം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ അമ്മയ്ക്കും 22 കാരനുമെതിരെ കേസ്
നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ അമ്മയ്ക്കും 22 കാരനുമെതിരെ കേസ്.
നാഗ്പൂരിലെ ജരിപത്കയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഭാഗമായ പെണ്‍കുട്ടി ഒരു പരിപാടിക്കായി മേയില്‍ ഭോപ്പാലിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് പ്രതിയായ അഭിഷേക് കുറിലിനെ കുട്ടി കണ്ടുമുട്ടിയത്. അവളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ബലാത്സംഗം ചെയ്യുകയുമായിരുന്നു.
അതുമാത്രമല്ല, ഇതിന് പിന്നാലെ പല പുരുഷന്മാരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രതിയുടെ അമ്മ നിര്‍ബന്ധിച്ചുവെന്നും കുട്ടി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതില്‍ പ്രതിയുടെ അമ്മ 45 കാരിയായ രജനിക്കെതിരെയും പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ മോഷ്ടിച്ച പ്രതി കുട്ടിയുടെ സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
അമ്മയ്ക്കും മകനുമെതിരെ ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ജരിപത്ക പൊലീസ് സ്റ്റേഷന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.