ചെന്നൈ: വ്യാഴാഴ്ച തമിഴ്നാട്ടില്‍ ഉടനീളം ഒറ്റപ്പെട്ട മഴയും പുതുച്ചേരി, കാരയ്ക്കല്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയും അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് പറഞ്ഞു. തമിഴ്നാട് തൂത്തുക്കുടിയില്‍ ഇന്ന് പുലർച്ചെ കനത്ത മഴ ലഭിച്ചു. വ്യാഴാഴ്ച രാമനാഥപുരത്ത് ഒരു സെന്റീമീറ്റർ മഴ ലഭിച്ചുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പരമാവധി താപനില സാധാരണ നിലയിലാണ്. സമതലങ്ങളില്‍ 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളില്‍ 33 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും മലയോര മേഖലകളില്‍ 21 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് താപനില.
ഇറോഡില്‍ 39.6 ഡിഗ്രി സെല്‍ഷ്യസ്, കരൂർ പരമത്തിയില്‍ 39.0 ഡിഗ്രി സെല്‍ഷ്യസ്. സേലം, ധർമ്മപുരി, നാമക്കല്‍, മധുരൈ എന്നിവിടങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ചെന്നൈയില്‍ സാധാരണ ഉയർന്ന താപനില രേഖപ്പെടുത്തി.