തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram
പൊങ്കലിന് ഒരു വാരം മാത്രം ശേഷിക്കെ ആഘോഷങ്ങൾക്കു പൂട്ടു വീഴുമോ എന്ന ആശങ്കയും മിക്കവരും പങ്കു വയ്ക്കുന്നു. കാര്യമായ തയാറെടുപ്പുകൾ നടത്തിയ പുസ്തകമേള മാറ്റി വച്ചതും ചെന്നെ സംഗമത്തിന്റെ രണ്ടാം പതിപ്പിനുള്ള ശ്രമങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചതും സാംസ്കാരിക രംഗത്തുണ്ടാക്കിയ നിരാശ കുറച്ചൊന്നുമല്ല. ജെല്ലി കെട്ടിന്റെ നടത്തിപ്പും സംശയത്തിന്റെ നിഴലിലാണ്.
പെരുമ്പാളൂർ, അരന്താങ്കി മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് കോവിഡ് ബാധിച്ചതും കർണാടകയിൽ നിന്നു മേൽ മറവത്തൂരിലെത്തിയ അമ്പതോളം തീർഥാടകർക്ക് രോഗം സ്ഥിരീകരിച്ചതും രോഗവ്യാപനത്തിന്റെ തോതിനേക്കുറിച്ച് ആശങ്കയുളവാക്കുന്നു.
