Home തമിഴ്നാട്; വിദ്യാർഥികൾക്ക് വാക്സിനേഷൻ 5 മുതൽ

തമിഴ്നാട്; വിദ്യാർഥികൾക്ക് വാക്സിനേഷൻ 5 മുതൽ

by shifana p

ചെന്നൈ : സ്കൂൾ വിദ്യാർഥികൾക്ക് നവംബർ 5 മുതൽ പ്രതിരോധ കുത്തിവയ്പ് നൽകിത്തുടങ്ങും. 1-8 ക്ലാസുകാർ ഇന്നു മുതൽ സ്കൂളുകളിൽ എത്തുമെന്നതിനാൽ സ്കൂളുകളിൽ നിന്നു തന്നെ വാക്സിൻ നൽകാനാണ് തീരുമാനം.5-6 പ്രായക്കാർക്ക് ഡിപിടിയും 10 വയസ്സുള്ളവർക്ക് ടിഡി വാക്സിനേഷനുമായിരിക്കും നൽകുക.ഇതുസംബന്ധിച്ച മാർഗരേഖ ഹെൽത്ത് സർവീസസ് ഡപ്യൂട്ടി ഡയറക്ടർമാർക്കും കോർപറേഷന്റെ സിറ്റി മെഡിക്കൽ ഓഫിസർക്കും നൽകി.വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും കുത്തിവയ്പ് നൽകുക. വാക്സിനേഷൻ ഡിസംബർ 31 വരെ തുടരും.

Leave a Comment

error: Content is protected !!
Join Our Whatsapp