ടാറ്റ മോട്ടോഴ്സ്, പിപിഎസ് മോട്ടോഴ്സിന്റെ പങ്കാളിത്തത്തോടെ ചെന്നൈയിലെ പള്ളികര്ണൈയില് പുതിയ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
ഈ പുതിയ സൗകര്യത്തിലൂടെ, തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും നഗരത്തില്‍ ശക്തമായ അടിത്തറ ഉണ്ടാക്കാനും കമ്ബനി ലക്ഷ്യമിടുന്നു. പുതിയ ഡീലര്‍ഷിപ്പ് സൗകര്യം മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കും.
ടാറ്റ മോട്ടോഴ്സിന്റെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഡീലര്‍ഷിപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്കി, സന്ദര്‍ശകര്‍ക്ക് ഗുണനിലവാരമുള്ള ഉപഭോക്തൃ അനുഭവം നല്‍കും. ചെന്നൈയിലെ ഞങ്ങളുടെ അംഗീകൃത ഡീലറായി പിപിഎസ് മോട്ടോഴ്സുമായി ചേര്‍ന്ന് ഈ യാത്ര ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ നെറ്റ്വര്‍ക്ക് മാനേജ്മെന്റ് & ഇവി സെയില്‍സ് സീനിയര്‍ ജനറല്‍ മാനേജര്‍ രമേഷ് ദൊരൈരാജന് പറഞ്ഞു.