ചെന്നൈ:ചായക്കട ഉടമസ്ഥ സംഘത്തിന്റെ വാർഷിക പൊതു യോഗം നാളെ വൈകിട്ട് 4ന് മദിരാശി കേരള സമാജം ഹാളിൽ നടക്കും. ചെന്നൈ ഡപ്യൂട്ടി മേയർ മഹേഷ് കുമാർ, തമിഴ്നാട് വണികർ പേരമയ്ക്ക് പ്രസിഡന്റ് എ.എം.വിക്രമരാജ, അഡീഷനൽ സെക്രട്ടറി വി.പി.മണി, ചെന്നൈ പ്രസിഡന്റ് ജോതിർലിംഗം, ചെന്നൈ നോർത്ത് പ്രസിഡന്റ് സാമുവൽ, ഭക്ഷ്യ സുരക്ഷാ ഓഫിസർ പി.സതീഷ് കുമാർ, ചെന്നൈ ഹോട്ടൽ അസോസിയേഷൻ സെക്രട്ടറി ആർ.രാജ്കുമാർ, ചെന്നൈ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് സുരേഷ് ബാബു എന്നിവർ വിശിഷ്ടാതിഥികളാകും.
ഉടമകളുടെയും തൊഴിലാളികളുടെയും മക്കൾക്കുള്ള സ്കോളർഷിപ്പുകൾ ചടങ്ങിൽ വിതരണം ചെയ്യും. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സ്ഥാന ക്കാർക്ക് 5,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 3,000 രൂപയും നൽകും. 10 പേർക്ക് ആശ്വാസ സമ്മാനവും ലഭിക്കും. മുഴുവൻ ചായക്കട ഉടമകളും തൊഴിലാളി കളും കുടുംബസമേതം പങ്കെടു ക്കണമെന്ന് പ്രസിഡന്റ് ടി.അനന്തൻ, ട്രഷറർ സി.കെ.ദാമോദരൻ, സെക്രട്ടറി ഇ.സുന്ദരം എന്നിവർ അഭ്യർഥിച്ചു.