തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം. മധുര ആവണിയാപുരത്താണ് സംഭവം.18കാരനായ ബാലമുരുകനാണ് ദാരുണമായി മരിച്ചത്. ബാലമുരുകന്റെ നെഞ്ചിലാണ് പാഞ്ഞെത്തിയ കാളയുടെ കുത്തേറ്റത്.
കാഴ്ചക്കാരനായെത്തിയ ബാലമുരുകൻ തിരക്കിനിടയിൽ മത്സരം നടക്കുന്നതിനിടയിലേക്കു വീണു. ഇതിനിടെയാണ് അപകടം നടന്നത്. കാളയുടെ കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ ബാലമുരുകനെ മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും കൂടുതൽ കാളകളും മത്സരാർഥികളും പങ്കെടുക്കുന്ന മധുരയിലെ ജല്ലിക്കെട്ടിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാളയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിലുള്ള കാറും മികച്ച ജല്ലിക്കെട്ട് വീരന് ചെപ്പോക്ക് എംഎൽഎയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ പേരിലുള്ള ബൈക്കും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. 7 റൗണ്ടുകളിലായി അറുന്നൂറോളം കാളകളാണ് മത്സരത്തിനിറങ്ങിയത്.
