ചെന്നൈ നഗരത്തിൽ അടുത്ത ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെ യുള്ള തീരദേശ ജില്ലകളിൽ ഒന്നര ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മറ്റിടങ്ങളിൽ 2 ഡിഗ്രി വരെ ഉയർന്നേക്കു മെന്നും അറിയിച്ചു. സംസ്ഥാനത്ത് വേനൽക്കാലം ആരംഭിച്ചതാ യാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഈയാഴ്ച അവ സാനത്തോടെ താപനില 35 ഡിഗ്രി കടന്നേക്കുമെന്നും ഉച്ചകഴി ഞ്ഞു കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും പറയുന്നു.