ചെന്നൈ: തമിഴ്നാട്ടില്‍ ക്ഷേത്രത്തിലെ ചെറുനാരങ്ങ ലേലത്തില്‍ വിറ്റുപോയത് 35000 രൂപക്ക്. ഈറോഡിലെ ശിവഗിരി പഴപൂസയ്യൻ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ നടന്ന ലേലത്തിലാണ് ചെറുനാരങ്ങ വലിയ തുകക്ക് വിറ്റുപോയത്. ശിവരാത്രി ദിനത്തില്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച വഴിപാട് സാധനങ്ങള്‍ ലേലം ചെയ്തപ്പോഴാണ് ചെറുനാരങ്ങക്കായി മത്സരിച്ച് ലേലം വിളിച്ചത്.
അവസാന റൗണ്ടില്‍ 15 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ആവേശം നിറഞ്ഞ ലേലം വിളിക്കൊടുവില്‍ ഈറോഡ് സ്വദേശി 35000 രൂപക്ക് ലേലമുറപ്പിച്ചു. ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നില്‍ പ്രത്യേക പൂജയും പ്രാർഥനയും നടത്തിയ ശേഷം നാരങ്ങ ഭക്തന് നല്‍കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു.