Home Featured കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; തമിഴ്നാട്ടിലെ മടത്തുകുളം സ്വദേശി ക്ഷേത്ര പൂജാരി അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; തമിഴ്നാട്ടിലെ മടത്തുകുളം സ്വദേശി ക്ഷേത്ര പൂജാരി അറസ്റ്റിൽ

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. തമിഴ്നാട്ടിലെ മടത്തുകുളം സ്വദേശി വി വൈദ്യനാഥൻ (50) ആണ് അറസ്റ്റിലായത്. യുഎസ് ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) സൈബർ ടിൻ ഓർഗനൈസേഷന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഉദുമൽപേട്ട ആൾ വിമൻ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2020ലാണ് ഇയാൾ ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും ഓൺലൈനിൽ അപ്ലോഡ് ചെയ്തത്.

അശ്ലീല ഉള്ളടക്കമുള്ള ചില വിവരങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തതിനെക്കുറിച്ചുള്ള യുഎസ് ഏജൻസിയുടെ റിപോർട്ട് തിരിപ്പൂർ ജില്ലാ പൊലിസ് മേധാവിക്കാണ് ലഭിച്ചത്. ദൃശ്യങ്ങൾ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതി അറസ്റ്റിലായത്.

ഉദുമൽപേട്ടയിലെ അഗ്രഹാര തെരുവിലാണ് ഇയാൾ താമസിച്ചിരുന്നത്. തൊട്ടടുത്ത വെങ്കിട്ടപുരം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. സെക്ഷൻ 13,
14(2), 67(ബി)ബി വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.

You may also like

error: Content is protected !!
Join Our Whatsapp