ചെന്നൈ| അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിക്ക് ജൂണ്‍ 21ന് സ്വകാര്യ ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തുമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. സെന്തില്‍ ബാലാജിക്ക് നിര്‍ബന്ധമായും ശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ നാളെ തന്നെ അത് നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ടിരുന്നെന്നും നാളെ രാവിലെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്യാന്‍ പോകുന്നെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. ജോലിയ്ക്ക് വേണ്ടിയുളള പണം തട്ടിപ്പ് കേസില്‍ കഴിഞ്ഞയാഴ്ചയാണ് ബാലാജിനെ ഇഡി അറസ്റ്റ് ചെയ്തത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.