Home Featured തമിഴ്‌നാടിന്റെ ആരോഗ്യം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; 11 മെഡിക്കല്‍ കോളേജുകള്‍ 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

തമിഴ്‌നാടിന്റെ ആരോഗ്യം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; 11 മെഡിക്കല്‍ കോളേജുകള്‍ 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

by jameema shabeer

ന്യൂഡല്‍ഹി : തമിഴ്‌നാട്ടിലെ ആരോഗ്യമേഖലയില്‍ കൂടുതല്‍ വികസനം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് 11 മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ജനുവരി 12 ന് 4 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടന പരിപാടി നടക്കുക.

ചെന്നൈയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ ക്യാമ്ബസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂര്‍, നാഗപട്ടണം, ദിണ്ടിഗല്‍, കള്ളകുറിച്ചി, അരിയാലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നത്.

4000 കോടി രൂപ ചെലവിലാണ് തമിഴ്‌നാട്ടില്‍ 11 മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 2145 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി തുക തമിഴ്‌നാട് സര്‍ക്കാരും നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ഈ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു .

‘ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച്‌ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കല്‍’ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴിലാണ് 1450 സീറ്റുകളുള്ള മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത്. പദ്ധതി പ്രകാരം, സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp