Home അതിരുകടന്ന ദീപാവലി ആഘോഷം, മദ്യപിച്ച് നഗ്നനായി അയൽവിട്ടിൽ കയറിയ മുൻ എംപിക്ക് മർദനം

അതിരുകടന്ന ദീപാവലി ആഘോഷം, മദ്യപിച്ച് നഗ്നനായി അയൽവിട്ടിൽ കയറിയ മുൻ എംപിക്ക് മർദനം

by shifana p

ചെന്നൈ: ദീപാവലിത്തലേന്ന് മദ്യലഹരിയിൽ നൂൽബന്ധമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു. നീലഗിരി ജില്ലയിലെ അണ്ണാഡിഎംകെ മുൻ എംപി ആർ ഗോപാലകൃഷ്ണന്റെ ദീപാവലി ആഘോഷമാണ് അതിരുകടന്ന് അയൽവീട്ടിലെത്തിയത്. മുതലമ്മൻപേട്ട് പ്രദേശത്താണ് സംഭവം. ഇതോടെ വീട്ടിലുള്ളവർ ചേർന്ന് ഇയാളെ കൈകാര്യം ചെയ്തു. വിഡിയോയും പകർത്തി. തുടർന്നു കുനൂർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മുൻ എംപിക്കെതിരെയും ഇയാളെ മർദിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തു. ഗോപാലകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Comment

error: Content is protected !!
Join Our Whatsapp