Home Featured ലൈംഗികബന്ധത്തിന് വഴങ്ങാതെ വീട്ടില്‍നിന്ന് ഇറക്കിവിട്ട കാമുകിയെ ചെന്നൈ (chennai) കുണ്ട്രത്തൂര്‍ (Kundrathur) സ്വദേശി കുത്തിക്കൊന്നു

ലൈംഗികബന്ധത്തിന് വഴങ്ങാതെ വീട്ടില്‍നിന്ന് ഇറക്കിവിട്ട കാമുകിയെ ചെന്നൈ (chennai) കുണ്ട്രത്തൂര്‍ (Kundrathur) സ്വദേശി കുത്തിക്കൊന്നു

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: ലൈംഗികബന്ധത്തിന് (Sex) വിസമ്മതിച്ച കാമുകിയെ യുവാവ് അതിദാരുണമായി കുത്തിക്കൊന്നു. ചെന്നൈ (chennai) കുണ്ട്രത്തൂര്‍ (Kundrathur) സ്വദേശിയായ കണ്ണമ്മയെയാണ് കാമുകനായ രാജ (38) കൊലപ്പെടുത്തിയത്.
ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം വസ്ത്രത്തില്‍ ചോരപുരണ്ടനിലയില്‍ രാജയെ പൊലീസ് പട്രോളിംഗ് സംഘം റോഡില്‍ കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് യുവാവ് തന്നെ പൊലീസ് സംഘത്തെ കണ്ണമ്മയുടെ വീട്ടിലെത്തിച്ച്‌ മൃതദേഹം കാട്ടിക്കൊടുത്തു.

സ്വകാര്യ കമ്ബനിയിലെ തൊഴിലാളിയായ കണ്ണമ്മയും രാജയും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുണ്ട്രത്തൂരില്‍ വാടകവീട്ടിലാണ് കണ്ണമ്മ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കാമുകനായ രാജ മദ്യപിച്ച്‌ ഇവിടെയെത്തി. തുടര്‍ന്ന് കാമുകിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. കണ്ണമ്മ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. വീട്ടില്‍നിന്നുള്ള ബഹളം കേട്ട് അയല്‍ക്കാരും സ്ഥലത്തെത്തി. തുടര്‍ന്ന് രാജയെ അയല്‍ക്കാര്‍ ഇടപെട്ട് കണ്ണമ്മയുടെ വീട്ടില്‍നിന്ന് തിരികെയയച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം രാജ വീണ്ടും കണ്ണമ്മയുടെ വീട്ടിലെത്തി. അയല്‍ക്കാരെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി. തുടര്‍ന്ന് വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ട ശേഷം കാമുകിയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം ചോരപുരണ്ട വസ്ത്രമൊന്നും മാറ്റാതെ രാജ വീട്ടില്‍നിന്ന് മടങ്ങി. തുടര്‍ന്ന് കുണ്ട്രത്തൂരില്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പട്രോളിംഗ് സംഘം ശ്രദ്ധിച്ചത്. സംശയം തോന്നി ചോദ്യം ചെയ്തതോടെ ഇയാള്‍ എല്ലാം തുറന്നുപറയുകയും പൊലീസുകാര്‍ക്കൊപ്പം കുണ്ട്രത്തൂരിലെ വീട്ടിലെത്തി കണ്ണമ്മയുടെ മൃതദേഹം കാണിച്ചുനല്‍കുകയുമായിരുന്നു.

ചോരയില്‍ കുളിച്ചനിലയിലാണ് യുവതിയുടെ അര്‍ധനഗ്നമായ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത രാജയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp