ചെന്നൈ: മാധ്യമങ്ങളുടെ നിയന്ത്രണം ആറ് മാസത്തിനുള്ളില്‍ തങ്ങളുടെ പക്കലെത്തുമെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി തമിഴ്നാട് ഘടകം അധ്യക്ഷന്‍ അണ്ണാമലൈ.
“ഒന്നുകൊണ്ടും പേടിക്കേണ്ട, ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ കൈളിലെത്തുന്നതോടെ മൊത്തം നിയന്ത്രണം ഞങ്ങള്‍ക്കായിരിക്കും. ഒരു മാധ്യമത്തിനും എല്ലാഴ്പ്പോയും വ്യാജവാര്‍ത്ത നല്‍കാനാവില്ല. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ മന്ത്രിയാണ്. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ കീഴിലാണ്. തുടര്‍ച്ചയായി പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല. അതില്‍ നിങ്ങള്‍ക്ക് രാഷ്ട്രീയം കളിക്കാനാകില്ല’ -അണ്ണാമലൈ പ്രതികരിച്ചു .
കേന്ദ്ര മന്ത്രിസഭ പുന:സംഘടനയില്‍ സഹമന്ത്രി സ്ഥാനം ലഭിച്ച മുന്‍ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുഗനെ കുറിച്ചായിരുന്നു അണ്ണാമലൈ പരാമര്‍ശം നടത്തിയത് . പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനായി അണ്ണാമലൈ കോയമ്ബത്തൂരില്‍ നിന്ന് റോഡ് മാര്‍ഗം ചെന്നൈ വരെ യാത്ര ചെയ്ത സംഭവം ജനക്കൂട്ടം തടിച്ച് കൂടാന്‍ കാരണമായിരുന്നു . ഇത് വലിയ വാര്‍ത്തയായിരുന്നു.
ഇതേ തുടര്‍ന്നാണ് ഒരു വിഡിയോയില്‍ അണ്ണാമലൈ മാധ്യമങ്ങള്‍ ആറ് മാസത്തിനുള്ളില്‍ തങ്ങളുടെ നിയന്ത്രണത്തിന് കീഴിലാകുമെന്ന് വെല്ലുവിളിച്ചത് . മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് കൂടിയായ അണ്ണാമലൈയുടെ പരാമര്‍ശം വിവാദത്തിന് വഴിവെച്ചു .
അതെ സമയം അണ്ണാമലെയുടെ പ്രസ്താവനയെ അപലപിച്ച സംസ്ഥാന ഐ.ടി മന്ത്രി മനോ തങ്കരാജ് മാധ്യമങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു . അണ്ണാമലൈ ഒരു കക്ഷിയെ അനുകൂലിക്കാന്‍ മാധ്യമങ്ങളെ നിര്‍ബന്ധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു .