ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ‘മൈചോങ്’ ചുഴലിക്കാറ്റായി മാറി. ഇതിനാല്‍ ചെന്നൈയില്‍ കനത്ത മഴയും നാശ നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു.ജനങ്ങളോട് അടിയന്തരാവശ്യത്തിന് ഒഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.
വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു
വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്വേകളും അടിപ്പാലങ്ങളും മുങ്ങി, മരങ്ങള്‍ കടപുഴകി, വൈദ്യുതി നിലച്ചു. മഹാബലിപുരം ബീച്ചില്‍ കടല്‍നിരപ്പ് അഞ്ചടിയോളം ഉയര്‍ന്നു. പുതുച്ചേരി ബീച്ച് റോഡില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
ചെന്നൈ ഉള്‍പ്പൈട ആറു ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ നെടുങ്കുട്രം നദി കരകവിഞ്ഞ് മുതല റോഡിലേക്കിറങ്ങി. ഇതേത്തുടര്‍ന്ന് ജാഗ്രത മുന്നറിയിപ്പ് നല്കി. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ 118 ട്രെയിനുകള്‍ റദ്ദാക്കി, 26 വിമാനങ്ങള്‍ വൈകുന്നു. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക.
ഇന്ത്യൻ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി) അനുസരിച്ച്, മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശും. നഗരത്തിലുടനീളമുള്ള സ്ഥിതിഗതികള്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി അറിയിക്കുന്നുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിലാണ്. ബസ് സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വിമാന,റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ധാക്കി.
സുല്ലൂര്‍പേട്ട സ്റ്റേഷനു സമീപമുള്ള 167-ാം നമ്ബര്‍ പാലത്തില്‍ ജലനിരപ്പ് അപകടനിലയിലെത്തുന്നു. നഗരത്തില്‍ പലയിടത്തും വൈദ്യുതിയില്ല, മടമ്ബാക്കം, പെരുങ്കുടി തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലെ സ്ഥിതി സമുദ്രം പോലെയാണ്. പെരുങ്ങലത്തൂരില്‍ മുതല റോഡ് മുറിച്ചു കടക്കുന്നത് കണ്ടു. ചെന്നൈയില്‍ നിന്ന് 110 കിലോമീറ്റര്‍ കിഴക്ക്-വടക്ക് കിഴക്കായി ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതായി ചെന്നൈ റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ആര്‍എംസി) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മെറ്റീരിയോളജിക്കല്‍ എസ്.ബാലചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 7 മണിക്കൂറിനുള്ളില്‍ ഇത് ഏകദേശം 10 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങി. ഇത് കൂടുതല്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇത് വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്രാപ്രദേശിന്റെ തീരത്തേക്ക് സമാന്തരമായി നീങ്ങുകയും ചൊവ്വാഴ്ച ഉച്ചയോടെ മണ്ണൂര്‍, മസൂലിപ്പട്ടണം എന്നിവ കടക്കുമെന്നും പ്രതീക്ഷിക്കുന്നു. ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് രാത്രി വരെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും
മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും. ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി.
ചെന്നൈ അടക്കം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി.
ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവര്‍ത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അറിയിച്ചു.
വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കുകയും ചെയ്തു.