ബെംഗളൂരു : കോലാർ ജില്ലയിൽ ഹോളി ദിനത്തിൽ പെൺകുട്ടിയുടെ ദേഹത്ത് കളർ വെള്ളമൊഴിച്ച യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്നനാക്കി മർദിച്ചു. ബെലമരനഹള്ളി സ്വദേശി മധുവിനാണ് മർദനമേറ്റത്. ഗ്രാമത്തിലെ ബസ്സിൽ വെച്ചാണ് മധു കളർവെള്ളം പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. ഇതിൽ പ്രകോപിതരായ ഒരു കൂട്ടം യുവാക്കൾ പിന്നീട് മധുവിനെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കന്നഡ നടൻ ചേതൻകുമാറിന് ജാമ്യം
ബെംഗളൂരു : ഹിന്ദുത്വത്തെ വിമർശിച്ച ട്വീറ്റിന്റെപേരിൽ അറസ്റ്റിലായ കന്നഡ നടൻ ചേതൻകുമാറിന് ബെംഗളൂരു കോടതി ജാമ്യമനുവദിച്ചു. 25,000 രൂപയുടെ വ്യക്തിബോണ്ടിലാണ് ജാമ്യം. ബജ്റംഗ്ദൾ ബെംഗളൂരു നോർത്ത് യൂണിറ്റ് കൺവീനർ ശിവകുമാറിന്റെ പരാതിയിൽ ശേഷാദ്രിപുരം പോലീസാണ് ചേതനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരുന്നു.