
ചെന്നൈ: സംസ്ഥാനത്തെ തിയറ്ററുകളിൽ ഇന്നുമുതൽ മുഴുവൻ സീറ്റുകളിലും കാണികൾക്കു പ്രവേശനം നൽകും. 23ന് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച മറ്റ് ഇളവുകളും ഇന്നു പ്രാബല്യത്തിൽ വരും. ഞായറാഴ്ചകളിൽ ബീച്ചുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഇല്ലാതാകും. ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി സംഘടിപ്പിക്കാനും അനുവാദം നൽകുന്നുണ്ട്.