കുമളി: മധുരയില്‍നിന്ന് അതിര്‍ത്തി ജില്ലയിലെ മൂന്നാര്‍ അടിവാരത്തെ ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിന്‍ ഓടിയെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം.മീറ്റര്‍ഗേജ് പാതയില്‍നിന്ന് ബ്രോഡ്ഗേജാക്കി മാറ്റിയ തേനി-ബോഡിനായ്ക്കന്നൂര്‍ പാതയില്‍ വിവിധ ഘട്ടങ്ങളില്‍ നടന്ന പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ സൗത്ത് റെയില്‍വേ കമീഷണര്‍ അഭയകുമാര്‍ വെള്ളിയാഴ്ച അനുമതി നല്‍കി.
മധുര-തേനി-ബോഡി പാതയുടെ നിര്‍മാണ ജോലികളുടെ ഭാഗമായി 2010 ഡിസംബര്‍ 31നാണ് തേനി-മധുര ട്രെയിന്‍ സര്‍വിസ് നിര്‍ത്തിയത്. 12 വര്‍ഷം നീണ്ട നിര്‍മാണ ജോലികള്‍ക്ക് ഒടുവില്‍ കഴിഞ്ഞ മേയ് 26 മുതലാണ് ഈ റൂട്ടില്‍ സര്‍വിസ് പുനരാരംഭിച്ചത്. ഇതിനോടൊപ്പമാണ് തേനി – ബോഡി റെയില്‍വേ ലൈന്‍ നിര്‍മാണജോലികള്‍ ആരംഭിച്ചത്.