Home Featured തേനി – മധുര ട്രെയിൻ 27 മുതൽ ട്രാക്കിൽ

തേനി – മധുര ട്രെയിൻ 27 മുതൽ ട്രാക്കിൽ

by jameema shabeer

കുമളി • തേനി – മധുര ട്രെയിൻ സർവീസ് 27ന് ആരംഭിക്കും. 26നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. തുടക്കത്തിൽ മധുര-ആണ്ടിപ്പട്ടി-തേനി എക്സ്പ്രസ് ട്രെയിൻ പ്രതി ദിന സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

മുൻപുണ്ടായിരുന്ന മീറ്റർ ഗേജ്, ബ്രോഡ് ഗേജാക്കി മാറ്റുന്ന ജോലികൾ 2011ലാണ് ആരംഭിച്ചത്. 2010 ഡിസംബറിലാണ് ഈ പാതയിലൂടെ അവസാന ട്രെയിൻ സർവീസ് നടത്തിയത്. 1928ൽ ബ്രിട്ടിഷുകാരാണ് ഏലം ഉൾപ്പടെയുള്ളവ കൊണ്ടുപോകാൻ റെയിൽ വേലൈൻ സ്ഥാപിച്ചത്.

ശ്രീലങ്ക ഇന്ധനവില സര്‍വകാല റെകോര്‍ഡിലേക്ക് വര്‍ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് 420 രൂപ; ഡീസല്‍ ലിറ്ററിന് 400

കൊളംബോ:  സാമ്ബത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക ചൊവ്വാഴ്ച പെട്രോളിന് 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും വില വര്‍ധിപ്പിച്ചു. വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മൂലം രാജ്യം നേരിടുന്ന ഏറ്റവും മോശമായ സാമ്ബത്തിക പ്രതിസന്ധിക്കിടയിലാണ് ഇന്ധന വിലയില്‍ റെകോര്‍ഡ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.ഇതോടെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒക്ടെയ്ന്‍ 92 പെട്രോളിന് 420 രൂപയും (USD 1.17) ഡീസലിന് 400 രൂപയും (USD 1.11) ആയി ഉയര്‍ന്നു. ഇന്ധന സ്ഥാപനമായ സിലോണ്‍ പെട്രോളിയം കോര്‍പറേഷനാണ് (സിപിസി) തീരുമാനം കൈക്കൊണ്ടത്. പുലര്‍ചെ മൂന്ന് മണി മുതല്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. ഏപ്രില്‍ 19 ന് ശേഷമുള്ള രണ്ടാമത്തെ ഇന്ധന വില വര്‍ധനവാണിത്.

ഇന്ധനക്ഷാമം മൂലം പമ്ബുകളില്‍ നീണ്ട ക്യൂവില്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നത് തുടരുന്നതിനിടയിലാണ് വില കൂടിയിരിക്കുന്നത്. ഇന്‍ഡ്യയിലെ പ്രമുഖ എണ്ണകംപനിയായ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ ശ്രീലങ്കന്‍ ഉപസ്ഥാപനമായ ലങ്ക ഐഒസിയും ഇന്ധന വില കൂട്ടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp