ചെന്നൈ: വൈദ്യുതി കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നു വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി.മുൻപ് തീരുമാനിച്ച സമയ പരി ധി 31 ന് അവസാനിക്കും.സമയപരിധി നീട്ടുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു 2 ദിവസത്തിനകം തീരുമാനിക്കുമെന്നു മന്ത്രി പറഞ്ഞു.
ആധാർ ബന്ധിപ്പിക്കാനായി നവംബർ മുതൽ സംസ്ഥാനത്തെ വൈദ്യുതി ഓഫിസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാംപുകൾ നടത്തുന്നുണ്ട്.സമയപരിധി നീട്ടിയാൽ ക്യാംപുകളുടെ പ്രവർത്തനവും ദീർഘിപ്പിക്കും. ഇതുവരെ 1.40 കോടി ഉപഭോക്താക്കൾ ആധാർ ബന്ധിപ്പിച്ചതായും സെന്തിൽ ബാലാജി പറഞ്ഞു.