Home Featured നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം:നീറ്റ് പരീക്ഷ വേണ്ട; അണക്കെട്ട് നിർമിക്കാനുള്ള കർണാടകയുടെ ശ്രമങ്ങൾ എതിർക്കും

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം:നീറ്റ് പരീക്ഷ വേണ്ട; അണക്കെട്ട് നിർമിക്കാനുള്ള കർണാടകയുടെ ശ്രമങ്ങൾ എതിർക്കും

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ                                                                                        👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ : അഖിലേന്ത്യാ മെഡിക്കൽ പ്രവേശന യോഗ്യതാ പരീക്ഷയായ നീറ്റ് റദ്ദാക്കണമെന്ന നിലപാടിലുറച്ച് തമിഴ്നാട്. ഗവർണർ ആർ.എം. രവി നിയമസഭാ സമ്മേളനത്തിൽ നടത്തിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിലാണ് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.ജനുവരി 8 നു മുഖ്യമന്ത്രി സ്റ്റാലിൻ നീറ്റ് പരീക്ഷ വിഷയത്തിൽ ഒരു സർവ കക്ഷി യോഗം വിളിച്ചിട്ടുമുണ്ട്

നീറ്റ് പരീക്ഷയിൽ വിജയിക്കുന്നവരിൽ ഏറെയും നഗരങ്ങളിൽ താമസിക്കുന്ന വിദ്യാർഥികൾ മാത്രമാണെന്ന് നയപ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിലെ വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ കുറവാണ്. ഇംഗ്ലീഷിലുള്ള പരിജ്ഞാനവും നാമമാത്രമാണ്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് മെഡിക്കൽ പഠനം നിഷേധിക്കുന്ന നീറ്റ് പരീക്ഷ റദ്ദാക്കണം- നയപ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.

കാവേരി നദിയിൽ മെക്കേദാട്ടു അണക്കെട്ട് നിർമിക്കാനുള്ള കർണാടകയുടെ ശ്രമങ്ങൾ തുടർന്നും എതിർക്കുമെന്നും ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 68 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ നടപടിയെടുക്കുമെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഹജ്ജ് തീർഥാടകർക്കും ജെറുസലേം തീർഥാടകർക്കുമുള്ള സബ്സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കോർപറേഷൻ-മുനിസിപ്പാലിറ്റികളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ എത്രയുംവേഗം നടപ്പാക്കുമെന്ന് ഗവർണർ പറഞ്ഞു. ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള 1628.61 കോടി രൂപ വിലയുള്ള 432.82 ഏക്കർ ഭൂമി വീണ്ടെടുത്തു. ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറി കൈവശംവെച്ചിരിക്കുകയായിരുന്നു.

കോവിഡിന്റെ രണ്ടാംവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൽ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച സംസ്ഥാന സർക്കാരിനെ ഗവർണർ അഭിനന്ദിച്ചു. മൂന്നാംവ്യാപനം നിയന്ത്രിക്കാനായി എടുത്ത നടപടികളും ശ്ലാഘനീയമാണ്. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ തമിഴ്നാട് മുന്നിലാണ്. വീട്ടുപടിക്കൽ ചികിത്സ ലഭ്യമാക്കുന്ന മക്കളെ തേടി മരുത്വം പദ്ധതിയും ചികിത്സാരംഗത്തെ വിപ്ലവകരമായ മുന്നേറ്റമാണ്.

വാഹനാപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രികളിൽ 48 മണിക്കൂർ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ദേശീയ തലത്തിൽത്തന്നെ പ്രശംസിക്കപ്പെട്ടു. മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ 6230 കോടി രൂപ പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഫണ്ട് എത്രയും വേഗം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് പഠനം നിർത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിന് സംസ്ഥാന സർക്കാർ 200 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയതായും ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

തമിഴ്നാട് ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ; ഇന്നു കർഫ്യൂ നിലവിൽ വരും;ഏറ്റവും പുതിയ സർക്കാർ മാനദണ്ഡങ്ങൾ പരിശോധിക്കാം

You may also like

error: Content is protected !!
Join Our Whatsapp