ചെന്നൈ : എൻജിനീയറിങ്പ്രവേശനത്തിന് ഈ മാസം 20 മുതൽ ജൂലൈ 19 വരെ റജിസ്റ്റർ ചെയ്യാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി അറിയിച്ചു. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 8ന് പ്രസിദ്ധീകരിക്കും.ഓൺലൈൻ കൗൺസലിങ് ഓഗസ്റ്റ് 22 മുതൽ ഒക്ടോബർ 14 വരെ നടക്കും. ഒക്ടോബർ 15,16 തീയതികളിൽ സപ്ലിമെന്ററി കൗൺസലിങ്, വിദ്യാർഥികൾക്ക് അവരുടെ സ്കൂളുകളിൽ നിന്നു തന്നെ അപേക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു.
കോളജുകളിലെ സീറ്റുകൾ ബാക്കിയാകുന്നത് ഒഴിവാക്കുന്നതിനായി ഈ വർഷം മുതൽ പുതിയ നിയമം നടപ്പാക്കും.ആദ്യ റൗണ്ട് കൗൺസലിങ്ങിൽ പങ്കെടുത്തവർ ഒരാഴ്ചയ്ക്കകം ഫീസ് അടച്ചില്ലെങ്കിൽ അവരുടെ അലോട്മെന്റ് റദ്ദാക്കുകയും പിന്നാലെയുള്ളവർക്കു പരിഗണന നൽകുകയും ചെയ്യും. ആർട്സ് ആൻസ് സയൻസ് കോളജുകളിൽ പ്രവേശനത്തിന് 27 മുതൽ ജൂലൈ 15 വരെ ഓൺ ലൈനായി റജിസ്റ്റർ ചെയ്യാം.