ചെന്നൈ • നഗരത്തിലെ വ്യാപാര മേഖലയ്ക്കു പുത്തനുണർവു പകർന്നു മുഴുവൻ കച്ചവടസ്ഥാ പനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ സർക്കാർ അനുമതി. രാത്രി എപ്പോൾ പൂട്ടണം, എത്ര സമയം വരെ ആളുകളെ പ്രവേശിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾ സ്ഥാപനങ്ങൾക്കു തീരുമാനിക്കാം. മുഴുവൻ സമയവും പ്രവർത്തിക്കുന്നതിന് 2019ൽ ആണ് ആദ്യമായി അനുമതി നൽകുന്നത്.
എന്നാൽ കോവിഡ് കാലത്തു സമയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളെല്ലാം നീക്കി, 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള അനുമതി 3 വർഷത്തേക്കു കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറുന്ന കച്ചവട സ്ഥാപനങ്ങൾക്ക് സര്ക്കാർ തീരുമാനം കരുത്ത് പകരും.
എല്ലാം പഴയപടി
നഗരത്തിൽ കോവിഡ് വ്യാപനം അതിതീവമായപ്പോഴാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഭക്ഷണശാലകൾക്കു പരമാവധി 9 വരെയാണു സമയം അനുവദിച്ചത്. പിന്നീട് എല്ലാ കടകൾക്കും 10 വരെയും തുടർന്നു 11 വരെയും പ്രവർത്തിക്കാൻ അനുമതി നൽകി. കോവിഡ് ഭീഷണി അവസാനിച്ചപ്പോൾ സമയ നിയന്ത്രണം സർക്കാർ എടുത്തു കളഞ്ഞിരുന്നു. എന്നാൽ രാത്രി 11നു ശേഷം കച്ചവടം നടത്താൻ പൊലീസ് അനുവദിക്കുന്നില്ലെന്നു വ്യാപക പരാതി ഉയർന്നിരുന്നു.
പൊലീസ് നിർബന്ധിച്ച് അടപ്പിക്കുന്നെന്നായിരുന്നു പരാതി. നിർബന്ധിച്ച് അടപ്പിക്കാൻ പ ടില്ലെന്ന് ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുന്നത് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും പോലെ സന്തോഷം നൽകും. വ്യാപാരികൾക്ക്ത കൂടുതൽ വരുമാനം ലഭിക്കുകയും ജനങ്ങൾക്കു കൂടുതൽ ഷോപ്പിങ് നടത്തുന്നതി അവസരം ലഭിക്കുകയും ചെയ്യും.
സൗകര്യങ്ങൾ വർധിപ്പിച്ച് കോയമ്പേട് മെട്രോ
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കോയമ്പേടിൽ എത്തുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കി ചെന്നൈ മെട്രോ. കോയമ്പേട് മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) കൂടുതൽ സൗകര്യങ്ങളൊരുക്കി. സ്ത്രീകൾ വാഹനം പാർക്ക് ചെയ്യുന്നതിനായി പ്രത്യേക പാർക്കിങ് സ്ഥലം അനുവദിച്ചു.
സ്റ്റേഷനിൽ നിലവിലുള്ള പാർക്കിങ് സ്ഥലം വികസിപ്പിക്കുമെന്ന് സിഎംആർഎൽ വൃത്തങ്ങൾ അറിയിച്ചു. 800 വാഹനങ്ങൾക്കു നിർത്തിയിടുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. സ്ത്രീകൾക്കു മുലയൂട്ടുന്നതിനായി പ്രത്യേക എസി മുറി തയാറാക്കി. കൂടുതൽ എസ്കലേറ്ററുകൾ, ആധുനിക ശുദ്ധജല സൗകര്യം എന്നിവയുമുണ്ട്. പുതിയ സൗകര്യങ്ങൾ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സിഎംആർഎൽ അറിയിച്ചു.