ചെന്നൈ :നഗരത്തിൽ 1,000 ബസ് സ്റ്റോപ്പുകളിൽ ശുചിമുറി സംവിധാനം ഒരുക്കുമെന്ന് കോർപറേഷൻ. ആദ്യഘട്ടത്തിൽ സെയ്ദാപെട്ട്, ഈക്കാട്ടുതങ്ങൾ, റേസ്കോഴ്സ്, അണ്ണാസ്ക്വയർ, വേളാച്ചേരി വിജയ നഗർ എന്നി വിടങ്ങളിലുള്ള ബസ് സ്റ്റോപ്പുകളിൽ ആയിരിക്കും ശുചിമുറി നിർമിക്കുക. ഈ ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരുടെ എണ്ണം കൂടുതലായതിനാലാണ് ഇവ തിരഞ്ഞെടുത്തത്. ടി നഗർ, ബാഡ് വേ എന്നീ സ്റ്റാൻഡുകൾ ഒഴികെ നഗരത്തിൽ മറ്റൊരിടത്തും ശുചി മുറികളില്ല.
നഗരത്തിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും 1,000 സ്റ്റോപ്പുകളിലും ശുചിമുറികൾ നിർമിക്കുക. സ്റ്റോപ്പുകളിൽ പരസ്യം അനുവദിച്ച് അതുവഴി വരുമാനം കണ്ടെത്തുകയാണു കോർപറേഷന്റെ ഉദ്ദേശ്യം.