Home Featured തക്കാളിപ്പനി: കേരള അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്

തക്കാളിപ്പനി: കേരള അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്

by admin

ചെന്നൈ • കേരളത്തിൽ തക്കാളിപ്പനി പടരുന്ന സാഹചര്യത്തിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം പറ ഞ്ഞു.

രോഗത്തിനു തക്കാളിയുമായി
ഒരു ബന്ധവുമില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെ ന്നും ആരോഗ്യസെക്രട്ടറി ഡോ. രാധാകൃഷ്ണനും പറഞ്ഞു. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ മേഖലകളിലാണു രോഗം പടരുന്നത്. ആര്യങ്കാവ് തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള മേഖലയായതിനാലാണു നിരീക്ഷണം ശക്തമാക്കിയത്. 5 വയ സ്സിൽ താഴെയുള്ള കുട്ടികളിലാണു രോഗം കൂടുതലായി ബാധിക്കുന്നത്.

തമിഴ്നാട്: ഷവർമ നിരോധനം പരിഗണയിൽ

ആരോഗ്യമന്ത്രി ചെന്നൈ: സംസ്ഥാനത്ത് ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുള്ള വിഷയമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യംമിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഷവര്‍മയ്‌ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചത് ഞെട്ടലുണ്ടാക്കി.തമിഴ്‌നാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ആയിരത്തിലധികം കടകള്‍ക്ക് നോട്ടീസും പിഴയും നല്‍കിയതായി ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുവജനങ്ങളാണ് ഷവര്‍മ കൂടുതലായും കഴിക്കുന്നത്. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല.അതേസമയം നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം ഇത്തരം വിഭവങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശിയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച മെഗാ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You may also like

error: Content is protected !!
Join Our Whatsapp