Home Featured കൃഷിനാശം; തക്കാളി വില മുകളിലേക്ക്

കൃഷിനാശം; തക്കാളി വില മുകളിലേക്ക്

ചെന്നൈ • കനത്ത മഴയിൽ കൃഷിനാശം ഉണ്ടായതോടെ നഗരത്തിൽ തക്കാളി വില വീണ്ടും വർധിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങ്ളിലെ വിളകൾ നശിച്ചതിനാൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 15 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 40 രൂപ വരെയാണ് വില.കോയമ്പേട് മൊത്തക്കച്ചവട വിപണിയിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞു.

ധർമപുരി, സേലം, തേനി, കൃഷ്ണ ഗിരി എന്നിവിടങ്ങളിലും അയൽസംസ്ഥാ നങ്ങളിലും മഴ കുറഞ്ഞതിനാൽ വിപണിയിൽ പുതിയ സ്റ്റോക്ക് എത്തുന്നതുവരെ വില കുറയാനിടയില്ലെന്നാണു വ്യാപാരികൾ പറയുന്നത്.സാധാരണ 600 ടൺ തക്കാളി എത്താറുണ്ടെങ്കിലും ഇപ്പോൾ 350 മുതൽ 400 ടൺ വരെയാണെത്തുന്നത്. മൊത്തവില കൂടിയതോടെ ചില്ലറ വിൽപന വില 50 രൂപ വരെയായി.

You may also like

error: Content is protected !!
Join Our Whatsapp