ചെന്നൈ ∙ വരവു കുറഞ്ഞതോടെ കോയമ്പേട് മാർക്കറ്റിൽ തക്കാളി വില ഉയരുന്നു. കിലോയ്ക്ക് 40 വരെയാണ് ഉയർന്നത്. 100 ലോഡ് തക്കാളി വരെയാണു ദിവസേന മാർക്കറ്റിൽ വരാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 50–60 ലോഡ് ആണ് എത്തിയത്.
വരവ് ഇതേ നിലയിലാണെങ്കിൽ വില ഇനിയും കൂടുമെന്നാണു സൂചന. അതേസമയം, പൊങ്കലിനു ശേഷം മറ്റു പച്ചക്കറികളുടെ വില കുറഞ്ഞു. ബീൻസിന് 25 രൂപയും ബീറ്റ്റൂട്ടിന് 20 രൂപയുമാണ് കിലോയ്ക്ക് വില. വഴുതന–30, കാബേജ്–10, കോളിഫ്ലവർ–30, വെള്ളരി–25, വെണ്ട–60 എന്നിങ്ങനെയാണു മറ്റു പച്ചക്കറികളുടെ വില