ടൊവിനോ തോമസ് നായകനായെത്തുന്ന ‘നടികര്‍ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതിയുമായി എത്തിയത് .
മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നല്‍കിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.
നടികര്‍ തിലകമെന്നത് ഒരു പേരിനുപരി തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പറയുന്നത്. തങ്ങള്‍ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന അറിയിച്ചു.
സുവിൻ എസ് സോമശേഖരൻ തിരക്കഥയെഴുതി ജീൻ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികര്‍ തിലകം. ടൊവിനോയ്ക്കൊപ്പം അല്‍ത്താഫ് സലിം, സൗബിൻ ഷാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.