ചെന്നൈ : പൊലീസിന്റെ കാവൽ ഉതവി ആപ്ലിക്കേഷനിൽ ഇനി വ്യാപാരികൾക്കും പരാതി നൽകാം. ഇതിനായി ആപ്പിൽ പ്രത്യേക സംവിധാനം സജ്ജമാസമൂഹ വിരുദ്ധരിൽ നിന്നു നേരിടുന്ന ശല്യം, കൈക്കൂലി, കടകളിലും ഗോഡൗണിലും നടക്കുന്ന മോഷണം, തർക്കം എന്നിവയുമായി ബന്ധപ്പെട്ടു പൊലീസിൽ പരാതി നൽകുന്നതിനും വേഗത്തിൽ പരിഹാരം കാണുന്നതിനും ആപ്പിലെ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് പൊലീസ് അറിയിച്ചു.
186 കോടി നിക്ഷേപിക്കാൻ പെപ്സികോ മഥുരയിലെ ‘ലെയ്സ് ചിപ്സ് നിർമ്മാണ യൂണിറ്റ് വിപുലീകരിക്കും
മഥുരയിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റ് വിപുലീകരിക്കാൻ 186 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി പെപ്സികോ ഇന്ത്യ (PepsiCo India). ഉത്തർപ്രദേശിലെ മഥുരയിലെ കോസി കലനിൽ ‘ലെയ്സ്’ (Lays) ഉരുളകിഴങ്ങ് ചിപ്സ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ വിപുലീകരണത്തിനായാണ് പെപ്സികോ 186 കോടി രൂപ നിക്ഷേപിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ കൂടുതൽ ഉത്പാദനം നടത്താൻ കഴിയുന്ന രീതിയിലേക്ക് പ്ലാന്റ് മാറ്റുമെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലെ ഉത്പാദന യൂണിറ്റ് പെപ്സിക്കോയ്ക്ക് ഇന്ത്യയിൽ വലിയൊരു വിപണി തുറക്കാൻസഹായകരമായെന്ന് പെപ്സികോ ഇന്ത്യയിടെ പ്രസിഡന് അഹമ്മദ് എൽഷൈഖ് പറഞ്ഞു. രണ്ട് വ Join Our Whatsapp കോസിയിൽ ഗ്രീൻഫീൽഡ് ഫുഡ്സ് പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി എന്നാണ് റിപ്പോർട്ട്. അത്യാധുനിക സൗകര്യം ഉറപ്പ് പെപ്സികോ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ ചിപ്സ് ബ്രാൻഡായ ലെയ്സിന് വേണ്ടി പ്രതിവർഷം ഏകദേശം 1,50,000 ടൺ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാൻ ആണ് പെപ്സികോ ലക്ഷ്യമിടുന്നത്. കൂടാതെ, 5,000-ലധികം പ്രാദേശിക ഉരുളക്കിഴങ്ങ് കർഷകരെ ഉൾപ്പെടുത്തി പ്രത്യേക കാർഷിക സംയുക്ത പരിപാടിയും ലിസ്റ്റിൽ ഉണ്ട്. ഇതിലൂടെ പ്രാദേശിക കർഷകർക്ക് പുതിയ വിപണിയാണ് കണ്ടെത്താൻ കഴിയുക.
വ്യവസായം വർധിക്കുന്നതിലൂടെ ഉത്തരപ്രദേശിന്റെ വളർച്ചയിലും പങ്കുവഹിക്കാനാകുമെന്ന് അഹമ്മദ് എൽഷൈഖ് കൂട്ടിച്ചേർത്തു.ആയിരക്കണക്കിന് ആളുകൾക്കാണ് ഉത്തർപ്രദേശിലെ പ്ലാന്റ് ജീവിത മാർഗം നൽകിയത്. ജീവനക്കാർക്കൊപ്പം മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും കോസിയിലെ പ്ലാന്റ് ഉപജീവനമാർഗം നൽകിയിട്ടുണ്ട്. ഇനി 1500-ലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്ലാന്റ് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കുറഞ്ഞത് 30% സ്ത്രീ ജീവനക്കാരെ നിയമിക്കാൻ പ്രത്യേക പദ്ധതിയുണ്ടെന്നുമാണ് റിപ്പോർട്ട്.